I am Vinayak Nirmal
Vinayak Nirmal is a celebrated author from Kerala, with over 100 books published by some of the state’s leading publishing houses. His literary journey spans more than three decades, during which he has carved a niche as a prolific and insightful writer. Known for his diverse writing style, Vinayak’s works span various genres, including fiction, spirituality, social commentary, and personal development.
In addition to his extensive book catalog, Vinayak served as the Senior Editor of *Sunday Shalom*, where he played a key role in shaping the publication’s content. His ability to connect with readers through thought-provoking narratives has earned him a wide readership.
Currently, Vinayak continues his passion for writing as a freelance journalist and author, contributing to numerous publications. His enduring commitment to the craft of writing and his impact on Kerala’s literary scene make him a respected figure in Indian literature today.

Author Commended by Influential Figures
ഒരേ കാലത്തും ഒരേ ദേശത്തും ജീവിച്ചിരിക്കുന്നവര്‍ക്കിടയിലെ ഓര്‍മ്മകള്‍ക്ക് ചില പൊതുസ്വഭാവമുണ്ടാകണം. അതുകൊണ്ട് തന്നെ വിനായക്കിനൊപ്പം സഞ്ചിച്ച് നാമൊടുവില്‍ ചെന്നെത്തുന്നത് നമ്മുടെ തന്നെ സ്മൃതികളിലേക്കാണ്… സ്വന്തം ഏകാന്തതയിലിരുന്ന് വിനായക്കിനെ വായിക്കുന്നൊരാള്‍ക്ക് കളഞ്ഞുപോയതൊക്കെ വീണ്ടെടുക്കണമെന്നും കൈവിട്ടുപോയ ഇടങ്ങളിലേക്ക് ഒരു തീര്‍ത്ഥാടകനെപ്പോലെ മടങ്ങിച്ചെല്ലണമെന്നും തീരുമാനിക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു പുസ്തകമാണിത്… വേദപുസ്തകത്തോട് ചേര്‍ന്നുനില്ക്കുന്ന ഒരു ഭാഷയാണ് വിനായകിന്റെ ബോണസ്. വിമര്‍ശനത്തില്‍ കെ. പി അപ്പനും കഥയില്‍ സി. വി ബാലകൃഷഷ്ണനും കവിതയില്‍ സച്ചിദാനന്ദനും അത് നന്നായി ഉപയോഗിച്ചിട്ടുണ്ട്. അത്തരമൊരു ഭാഷ സ്വീകരിച്ചവര്‍ ശ്രേഷ്ഠമായത് മാത്രം കുറിച്ചിടാന്‍ ബാധ്യസ്ഥരാവുന്നു. അറിഞ്ഞോ അറിയാതെയോ ഒക്കെ വിനായകില്‍ സംഭവിച്ചതതാകണം.

ബോബി ജോസ് കപ്പൂച്ചിന്‍
വായനക്കാരുടെ ഹൃദയത്തെ സ്പര്‍ശിക്കാന്‍ ശക്തിയുള്ള ചിന്തകളാണ് വിനായകിന്റേതെന്ന് ധൈര്യപൂര്‍വ്വം സാക്ഷ്യപ്പെടുത്താന്‍ കഴിയും. കാരണം ഗ്രന്ഥകര്‍ത്താവിന്റെ ബുദ്ധിയില്‍ നിന്ന് എന്നതിനെക്കാളുപരി ഹൃദയത്തില്‍ നിന്നാണ് ഈ ചിന്തകള്‍ പൊട്ടിപുറപ്പെട്ടിരിക്കുന്നത്. കവിത പോലെ മനോഹരമായ ഭാഷയും ബുദ്ധിയെ പ്രകാശിപ്പിക്കുന്ന തത്ത്വചിന്തകളും വിനായകിന്റെ ഗ്രന്ഥങ്ങളെ അമൂല്യമാക്കി മാറ്റുന്നു.

ഷെവ. ബെന്നി പുന്നത്തറ ശാലോം
വിനായകിന്റെ കുറിപ്പുകളിലെല്ലാം ആര്‍ദ്രതയുടെ വേരോട്ടമുണ്ട്. ഹൃദയത്തിന്റെ നിഷ്‌ക്കളങ്കതയും വിശുദ്ധിയുമുണ്ട്. ജീവിതത്തിന്റെ ലാവണ്യപൂര്‍ത്തിക്കായുള്ള അദമ്യമായ ആഗ്രഹവുമുണ്ട്. ഈ മനസ്സിന് കൃപ, സമാധാനം.

സി വി ബാലകൃഷ്ണന്‍
(സാഹിത്യകാരന്‍, തിരക്കഥാകൃത്ത്)
ചെറുപ്പക്കാരായ എഴുത്തുകാരോട് എനിക്ക് പ്രത്യേകമായ ഒരു സ്‌നേഹമുണ്ട്. താല്പര്യത്തോടെയാണ് അവരെ ഞാന്‍ വായിക്കുക. അങ്ങനെയുള്ള വായനയിലൂടെയാണ് ഞാന്‍ വിനായക് നിര്‍മ്മലിനെ ഇഷ്ടപ്പെട്ടത്. ജീവിതത്തിലെ ഏതു ചെറിയ അനുഭവത്തെയും ലളിതവും സുന്ദരവുമായ വിവരണകലകൊണ്ട് ഈ എഴുത്തുകാരന്‍ തന്റെ ഹൃദയമുദ്ര പതിഞ്ഞതാക്കി തീര്‍ക്കുന്നു. ശൈലിയുടെ ഭംഗിയാണോ അതോ അതിനകത്തെ ആര്‍ദ്രമായ മാനുഷികസ്പര്‍ശനമാണോ എന്നെ കൂടുതല്‍ ആകര്‍ഷിച്ചത്? അത് രണ്ടും ചേര്‍ന്നിട്ടാണെന്ന് എന്റെ മനസ്സ് എന്നോട് പറയുന്നു. ആ എഴുത്തിലൂടെ ഒരു പുഴ ഒഴുകുന്നുണ്ട്. മനുഷ്യസ്‌നേഹത്തിന്റെ കുളിരും ഊഷ്മളതയും കൊണ്ട് അത് അനുഭൂതികളുടെ ഒരൊഴുക്കായിത്തീരുന്നു. അതില്‍ മുങ്ങിനിവരുമ്പോള്‍ ജീവിതത്തെ അതിന്റെ എല്ലാ ക്ഷതങ്ങളോടും ആകുലതകളോടും കൂടി തന്നെ ഇഷ്ടപ്പെടാന്‍ തോന്നിപ്പോവുന്നു.

പെരുമ്പടവം ശ്രീധരന്‍
വിനായകിനൊപ്പം സഞ്ചരിച്ച് നാം നമ്മുടെതന്നെ ഓര്‍മ്മകളിലേക്കും തിരിച്ചുനടക്കേണ്ട ഇടങ്ങളിലേക്കും ചെന്നെത്തുന്നതിനാലാണ് ചില വായനകള്‍ നമ്മെ കരയിപ്പിക്കുന്നത്. ഉണര്‍ത്തപ്പെടുന്ന ഗൃഹാതുരതയുടെ ആത്മീയതയിലേക്ക് തിരിച്ചുനടക്കാന്‍ കൊതിക്കുന്നവര്‍ക്കുള്ളതാണ് വിനായകിന്റെ കുറിപ്പുകള്‍

സുനില്‍ ജോസ് കവി, കോളജ് അധ്യാപകന്‍
വിനായക് നിര്‍മ്മലിനെ വായിക്കുമ്പോള്‍ ഞാന്‍ ജെയ്ന്‍ ഓസ്റ്റിനെ ഓര്‍മ്മിക്കുന്നു. ഒരു സാധാരണ ഇംഗ്ലീഷ് ഗ്രാമീണകുടുംബത്തിനുള്ളിലെ അനുഭവങ്ങളുടെ അതിരുകള്‍ ആയുഷ്‌ക്കാലത്തിലൊരിക്കലും കടന്നുപോകാത്ത നോവലിസ്റ്റ്. എന്നിട്ടും അനുഭവങ്ങളുടെ കുന്നിമണികള്‍കൊണ്ട് അസ്തമയചാരുതയുടെ ചക്രവാളങ്ങള്‍ തീര്‍ത്ത മഹാപ്രതിഭ. വീട്ടുകാര്യങ്ങളെ വിശ്വസാഹിത്യങ്ങളാക്കിയ ആ സെന്‍സിബിലിറ്റി വിനായകിന്റെ രചനകളില്‍ മിന്നലാട്ടം നടത്തുന്നുണ്ട്.

അഭിലാഷ് ഫ്രേസര്‍ എഴുത്തുകാരന്‍
തികച്ചും സാത്വികനായ ഒരു മനുഷ്യന്റെ ചിന്താധാരകളിലെ വറ്റാത്ത ഉറവ വിനായകിന്റെ ഓരോ വരികളിലും വാക്കുകളിലും ഉണ്ട്. അത് വെറും തത്ത്വചിന്തയല്ല. അത് വിനായകില്‍ നിന്ന് മാത്രം വന്നതുമല്ല. ദൈവേഷ്ടത്താല്‍ വന്ന് അനുഗ്രഹമായി മാറിയ കാര്യമാണതെന്ന് ഞാന്‍ വിശ്വസിക്കുന്നു. വിനായകിന്റെ ലേഖനങ്ങള്‍ എല്ലാം തന്നെ പോസിറ്റിവായി ചിന്തിക്കുന്ന ഒരു മനുഷ്യന്റെ ഹൃദയസ്പര്‍ശം വായിക്കുന്നവര്‍ അനുഭവിക്കണമെന്ന് ഗ്രന്ഥകാരന്‍ ആഗ്രഹിക്കുന്നു… പല യുവകഥാകൃത്തുക്കളും എഴുതുന്നവനും വായിക്കുന്നവനും ഗുണം ചെയ്യാത്ത കഥകളെഴുതി വായനക്കാരന്റെ അതൃപ്തി സമ്പാദിക്കുമ്പോള്‍ വിനായക് നിര്‍മ്മല്‍ പച്ചയായ ജീവിതാനുഭവങ്ങളുടെ നേരുകളിലേക്ക് കണ്ണീരും ചോരയും ഇറ്റിച്ചെഴുതിയ കഥകള്‍ എനിക്ക് അനുഭവത്തിന്റെ തീവ്രാനുഭൂതി സമ്മാനിച്ചവയായിരുന്നു.

ജോര്‍ജ് ജോസഫ് കെ (കഥാകൃത്ത്)
നന്മയും സ്‌നേഹവും സമസ്തജീവജാലങ്ങളോടുള്ള കൃപയും നിറഞ്ഞു കവിയുന്ന ഒരു മനസ്സില്‍ നിന്ന് മാത്രം പിറവിയെടുക്കാന്‍ കഴിയുന്ന കുറിപ്പുകളാണ് വിനായകിന്റേത്. ദൈവികമായ അനുഷ്ഠാനത്തിന്റെ പുണ്യവും ഹൃദയസമര്‍പ്പണത്തിന്റെ വിശുദ്ധിയും അവയിലുണ്ട്. ആത്മസങ്കടങ്ങളുടെയും സ്‌നേഹനഷ്ടങ്ങളുടെയും വിശുദ്ധ സൗഹൃദങ്ങളുടെയും അനുഭവസാക്ഷ്യങ്ങളാണവ
അമൃത പ്രഫസര്‍, കവിയിത്രി

