മിണ്ടീം പറഞ്ഞുമിരിക്കാം, കൂട്ടിരിക്കാം കൂട്ടുവരാം..

മനുഷ്യര്‍ കൂടുതലായി ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ലോകമാണ് ഇത്.  ആരും സംസാരിക്കാന്‍ അരികില്‍ ഇല്ലാത്ത കാലം. പറയാനാവട്ടെ പലതുമുണ്ടുതാനും. രോഗം, ശാരീരികബുദ്ധിമുട്ടുകള്‍ , ആരുമില്ലാത്ത അവസ്ഥ ഇങ്ങനെ പലപല കാരണങ്ങളാല്‍ സംഭവിക്കുന്ന ഏകാന്തതയുടെപേരില്‍ ഒറ്റപ്പെട്ടുപോകുന്നവര്‍ അനവധിയാണ്്്. ഒരു സിനിമയ്ക്ക് പോകാനോ എവിടെയെങ്കിലും യാത്ര പോകാനോ വിളിച്ചാല്‍ ആരും കൂടെ വരാനില്ലാത്ത അവസ്ഥ.. ഇനിമുതല്‍ നിങ്ങള്‍ ഒറ്റയ്ക്കല്ല നിങ്ങള്‍ക്ക് പറയാനുളളത് കേള്‍ക്കാനും നിങ്ങളോടൊപ്പം ചില മണിക്കൂറുകള്‍ ചെലവഴിക്കാനും യാത്രയ്ക്ക് കൂട്ടുവരാനും ഇവിടെ ഞങ്ങളില്‍ ചിലരുണ്ട്. ബന്ധപ്പെടുക; 9446197429

* വ്യവസ്ഥകള്‍ക്ക് വിധേയം